( അല് ഹാഖഃ ) 69 : 42
وَلَا بِقَوْلِ كَاهِنٍ ۚ قَلِيلًا مَا تَذَكَّرُونَ
ഒരു ജോത്സ്യന്റെ വാക്കുമല്ല, നിങ്ങള് അല്പമല്ലാതെ ഹൃദയം കൊണ്ട് ഓര്മ്മി ക്കുന്നവരാകുന്നില്ല.
പിശാചിന്റെ ദുര്ബോധനത്താല് ഭാവിപ്രവചനങ്ങള് നടത്തുന്ന ജ്യോത്സ്യന്റെ വാ ക്കുകള് കേള്ക്കുകയും അനുസരിക്കുകയും ചെയ്യുന്ന പിശാച് പാട്ടിലാക്കിയ ഇന്നത്തെ ഫുജ്ജാറുകളും ഹൃദയം കൊണ്ട് മനസ്സിലാക്കാന് എളുപ്പമാക്കിയ അദ്ദിക്ര് ഉപയോഗപ്പെടുത്തുകയില്ല എന്ന് മാത്രമല്ല, അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരു മാണ്. 4: 118; 25: 4-8; 54: 17 വിശദീകരണം നോക്കുക.