( അൽ അഅ്റാഫ് ) 7 : 119

فَغُلِبُوا هُنَالِكَ وَانْقَلَبُوا صَاغِرِينَ

അപ്പോള്‍ അവര്‍ അവിടെ അതിജയിക്കപ്പെട്ടു, അവര്‍ ചെറുതായവരായി പിന്തിരിയുകയും ചെയ്തു.

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകളാണ് അജയ്യഗ്രന്ഥമായ അദ്ദിക്റിനെ അവഗണിക്കുക വഴി 2: 85; 5: 33 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ലോകത്തെല്ലായിടത്തും നിന്ദ്യത അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം പാഴായിപ്പോയി എന്ന് മരണസമയത്തും വിധിദിവസവും അവര്‍ക്ക് ബോധ്യം വരുന്നതുമാണ്. 7: 126, 141 വിശദീകരണം നോക്കുക.