( അൽ അഅ്റാഫ് ) 7 : 118

فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ

അപ്പോള്‍ അവിടെ സത്യം സംഭവിച്ചു, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒന്ന് മിഥ്യയാവുകയും ചെയ്തു.

7: 8-9 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകള്‍ സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്തവരായതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം നിഷ്ഫലമാണ്. സത്യം വന്നുകഴിഞ്ഞു, മിഥ്യ ഉടയുകയും ചെയ്തു, നിശ്ചയം മിഥ്യ ഉടയാനുള്ളതുതന്നെയുമാകുന്നു എന്ന് 17: 81 ല്‍ പറഞ്ഞിട്ടുണ്ട്. 40: 78, 85 വിശദീകരണം നോക്കുക