( അല്‍ മആരിജ് ) 70 : 1
سَأَلَ سَائِلٌ بِعَذَابٍ وَاقِعٍ
സംഭവിക്കാനുള്ള ശിക്ഷയെക്കുറിച്ച് ഒരു ചോദ്യകര്‍ത്താവ് ചോദിക്കുന്നു.
ഉറപ്പുനല്‍കുന്ന സത്യമായ അദ്ദിക്റില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് സംശയമുള്ള ഹൃദയത്തില്‍ രോഗമുള്ളവരാണ് അവര്‍ക്ക് സംഭവിക്കാനുള്ള ശിക്ഷയെക്കുറിച്ച് ചോദിക്കുക. വിശ്വാസികള്‍ ത്രികാലജ്ഞാനമായ അദ്ദിക്റില്‍ നിന്ന് പരലോകത്ത് വരാന്‍ പോ കുന്ന കാര്യങ്ങള്‍ മനസ്സിലാക്കിയതിനാല്‍ അതിന്‍റെ കാര്യത്തില്‍ ഉറപ്പുള്ളവരാണ്. 2: 2-5; 42: 18; 52: 7 വിശദീകരണം നോക്കുക.