( നൂഹ് ) 71 : 2

قَالَ يَا قَوْمِ إِنِّي لَكُمْ نَذِيرٌ مُبِينٌ

അവന്‍ പറഞ്ഞു: ഓ എന്‍റെ ജനമേ, നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ ഒരു മുന്നറിയിപ്പുകാരന്‍ തന്നെയാകുന്നു. 

എല്ലാ പ്രവാചകന്മാരും തങ്ങളുടെ ജനതയോട് പറഞ്ഞതുപോലെ നൂഹും തന്‍റെ ജനതയോട് പറഞ്ഞത് ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ ഒരു മുന്നറിയിപ്പുകാരന്‍ തന്നെയാണ് എന്നാണ്. 2: 119; 39: 19; 51: 50-51 വിശദീകരണം നോക്കുക.