( അല്‍ ജിന്ന് ) 72 : 1

قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا

നീ പറയുക, നിശ്ചയം ജിന്നുകളില്‍ നിന്നുള്ള ഒരു വിഭാഗം എന്നെ ശ്രദ്ധിച്ച് കേള്‍ക്കുകയുണ്ടായി എന്ന് എന്നിലേക്ക് ദിവ്യസന്ദേശം നല്‍കപ്പെട്ടിരിക്കുന്നു; അങ്ങനെ അവര്‍ പറഞ്ഞു: നിശ്ചയം ഞങ്ങള്‍ അത്ഭുതകരമായ ഒരു വായന കേട്ടിരിക്കുന്നു. 

46: 29 ല്‍ പറഞ്ഞ പ്രകാരം ജിന്നുകളില്‍ ഒരുവിഭാഗം ഗ്രന്ഥം കേള്‍ക്കുകയും മുന്ന റിയിപ്പുകാരായി അവരുടെ ജനതയിലേക്ക് പോവുകയും ചെയ്ത വിവരം പ്രവാചകന്‍ അറിഞ്ഞിരുന്നില്ല. പ്രസ്തുത വിവരം ദിവ്യസന്ദേശമായി പ്രവാചകന് ലഭിച്ചതാണെന്ന് പറയാനാണ് ഈ സൂക്തത്തില്‍ ആവശ്യപ്പെടുന്നത്. 50: 1-4; 54: 17; 55: 13 വിശദീകരണം നോക്കുക.