( അല്‍ ജിന്ന് ) 72 : 2

يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ ۖ وَلَنْ نُشْرِكَ بِرَبِّنَا أَحَدًا

തന്‍റേടത്തിലേക്ക് വഴികാണിക്കുന്നതാണത്-അപ്പോള്‍ ഞങ്ങള്‍ അതുകൊണ്ട് വിശ്വസിച്ചിരിക്കുന്നു, ഞങ്ങള്‍ ഇനി ഒരിക്കലും ഞങ്ങളുടെ നാഥനെക്കൊണ്ട് ഒരാളെയും പങ്കുചേര്‍ക്കുകയുമില്ല തന്നെ.

 ജീവിതത്തിന്‍റെ എല്ലാ മേഖലകളിലേക്കുമുള്ള സന്മാര്‍ഗവും ദുര്‍മാര്‍ഗവും വേര്‍ തിരിക്കുന്ന ഉരക്കല്ലാണ് അദ്ദിക്ര്‍. ഇലാഹായിട്ട് ഏകനായ അല്ലാഹു മാത്രമാണുള്ളതെ ന്നും അവന് യാതൊരു പങ്കാളികളുമില്ല എന്നുമാണ് വിശ്വാസികളായ ജിന്നുകള്‍ പറയു ന്നത്. ഒരു പ്രാവശ്യം അദ്ദിക്ര്‍ കേട്ടപ്പോള്‍ തന്നെ ജിന്നുകള്‍ വിശ്വാസികളായത് അദ്ദിക് ര്‍ മനുഷ്യന്‍റെ ജിന്നുകൂട്ടുകാരന് വളരെവേഗം ഉള്‍ക്കൊള്ളാനാകുമെന്നതിനാലാണ്. എ ന്നാല്‍ മൊത്തം മനുഷ്യര്‍ക്കുള്ള ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ മൂടിവെക്കുന്ന, ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാന്‍ ശ്രമിക്കാത്ത കാഫി റുകളായ കെട്ടജനത ഇന്ന് പ്രപഞ്ചത്തെ നശിപ്പിക്കുന്നതിന് ആക്കം കൂട്ടുന്ന പ്രവര്‍ത്തന ങ്ങളിലാണ് മുഴുകിയിട്ടുള്ളത്. 'അല്ലാഹ്' എന്ന് നാവുകൊണ്ട് പറയുന്ന ഇവരാണ് സ്രഷ് ടാവിനെക്കുറിച്ച് തീരെ ബോധമില്ലാത്ത ലക്ഷ്യബോധം നഷ്ടപ്പെട്ടവരും പ്രജ്ഞയറ്റവ രും. 2: 256; 7: 146-147, 179; 21: 24-25; 63: 9-11 വിശദീകരണം നോക്കുക.