وَأَنَّهُمْ ظَنُّوا كَمَا ظَنَنْتُمْ أَنْ لَنْ يَبْعَثَ اللَّهُ أَحَدًا
നിശ്ചയം, നിങ്ങള്‍ കരുതിയതുപോലെ അല്ലാഹു ഒരാളെയും നിയോഗിച്ചയക്കു കയില്ലെന്ന് അവരും കരുതി.
അല്ലാഹു ഇനി ഒരാളെയും പ്രവാചകനായി നിയോഗിക്കാനൊന്നും പോകുന്നി ല്ല എന്ന് മനുഷ്യരെപ്പോലെത്തന്നെ ജിന്നുകളും കരുതിയിരുന്നു എന്നാണ് പറയുന്നത്. എക്കാലത്തുമുള്ള കാഫിറുകള്‍ അല്ലാഹു ഇനി പ്രവാചകന്മാരെയൊന്നും നിയോഗിക്കു കയില്ല എന്ന് കരുതി പുതിയ പ്രവാചകന്‍ നിയോഗിക്കപ്പെടുമ്പോള്‍ അദ്ദേഹത്തെ കളവാക്കി തള്ളിപ്പറയുകയാണ് ചെയ്തിട്ടുള്ളത്. ഇനി അന്ത്യപ്രവാചകനായ മുഹമ്മദിന്‍റെ ജനതയില്‍ അദ്ദിക്റിനെ മൊത്തം മനുഷ്യര്‍ക്ക് പരിചയപ്പെടുത്തുന്ന ഒരാളും തന്നെ ഇ ല്ലാതെ വരുമ്പോഴാണ് അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്നായ മ സീഹുദ്ദജ്ജാല്‍ പുറപ്പെടുക. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അവനെ ആ ദ്യം നബിയായും പിന്നെ ദൈവമായും സ്വീകരിക്കുന്നതാണ്. 6: 158; 8: 48; 40: 34 വിശദീ കരണം നോക്കുക.