( മുഅ്മിന്‍ ) 40 : 34

وَلَقَدْ جَاءَكُمْ يُوسُفُ مِنْ قَبْلُ بِالْبَيِّنَاتِ فَمَا زِلْتُمْ فِي شَكٍّ مِمَّا جَاءَكُمْ بِهِ ۖ حَتَّىٰ إِذَا هَلَكَ قُلْتُمْ لَنْ يَبْعَثَ اللَّهُ مِنْ بَعْدِهِ رَسُولًا ۚ كَذَٰلِكَ يُضِلُّ اللَّهُ مَنْ هُوَ مُسْرِفٌ مُرْتَابٌ

നിശ്ചയം, വെളിപാടും കൊണ്ട് ഇതിനുമുമ്പ് യൂസുഫ് നിങ്ങളിലേക്ക് വന്നിട്ടു ണ്ടായിരുന്നു, അപ്പോള്‍ അവന്‍ എന്തും കൊണ്ടാണോ വന്നിട്ടുള്ളത്, അതിന്‍റെ കാര്യത്തില്‍ നിങ്ങള്‍ സംശയിച്ചുകൊണ്ടേയിരുന്നു, അങ്ങനെ അവന്‍ മരണ പ്പെട്ടപ്പോള്‍ നിങ്ങള്‍ പറഞ്ഞു: അവനുശേഷം അല്ലാഹു ഇനി ഒരു പ്രവാചകനെ യും നിയോഗിക്കുകയില്ലതന്നെ, അപ്രകാരമാണ് അതിരുകവിഞ്ഞ സംശയാ ലുവായ ഏതൊരുവനേയും അല്ലാഹു വഴിപിഴപ്പിക്കുന്നത്.

'വെളിപാട്' നാഥന്‍റെ ഗ്രന്ഥമായ അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. അല്ലാഹുവില്‍ നിന്നുള്ള സന്ദേശവും കൊണ്ട് ഈജിപ്തില്‍ മുമ്പ് യൂസുഫ് നബി വന്നപ്പോഴും നിങ്ങള്‍ സംശയം വെച്ചുപുലര്‍ത്തുകയാണുണ്ടായത്. എന്നാല്‍ അവന്‍റെ കാലശേഷം 'അല്ലാഹു ഇനി ഒരു പ്രവാചകനെയും നിയോഗിക്കുകയില്ലതന്നെ' എന്നു പറഞ്ഞ് നി ങ്ങള്‍ യൂസുഫിനെ പുകഴ്ത്തുകയുമുണ്ടായി. ഇപ്പോള്‍ മൂസായോടും അതേ നിലപാട് തന്നെയാണോ നിങ്ങള്‍ സ്വീകരിക്കുന്നത് എന്നാണ് വിശ്വാസി ചോദിക്കുന്നത്.

എല്ലാവിധ സംശയങ്ങളും ദൂരീകരിക്കാനുള്ള 69: 51 ല്‍ പറഞ്ഞ ഉറപ്പുനല്‍കുന്ന സ ത്യമായ അദ്ദിക്ര്‍ ലഭിച്ചിട്ട് വിശ്വാസിയാണെന്ന് ഉറപ്പുവരുത്താത്തവരും ഏതൊരു കാര്യ ത്തിലും സംശയം വെച്ചുപുലര്‍ത്തുന്നവരുമെല്ലാം വഴിപിഴച്ചവരും അതിരുകവിഞ്ഞവരു മാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഇത്തരം ഫുജ്ജാറുകളായ അക്രമികള്‍ വിധിദിവസം കൈ കടിച്ചുകൊണ്ട് 'ഓ എന്‍റെ കഷ്ടം! എനിക്ക് അദ്ദിക്ര്‍ വന്നുകിട്ടിയതിന് ശേ ഷം എന്നെ ഇന്നാലിന്നവന്‍ അതില്‍ നിന്ന് തടഞ്ഞുവല്ലോ, പിശാച് മനുഷ്യന് മഹാ വ ഞ്ചകന്‍ തന്നെയായിരുന്നുവല്ലോ' എന്ന് വിലപിക്കുമെന്ന് 25: 27-29 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അദ്ദിക്റില്‍ നിന്ന് അനുയായികളെ തടയുന്ന കപട വിശ്വാസികളായ നേതാക്ക ളും അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം കലഹിക്കുകയും പഴിചാരുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിശദീകരിച്ചിട്ടുണ്ട്. 10: 57-58; 14: 9; 32: 10-12 വിശദീകരണം നോക്കുക.