وَأَنَّهُ كَانَ رِجَالٌ مِنَ الْإِنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ فَزَادُوهُمْ رَهَقًا
നിശ്ചയം, മനുഷ്യരില്‍ നിന്നുള്ള ചില പുരുഷന്മാര് ജിന്നുകളില്‍ നിന്നുള്ള ചി ല പുരുഷന്മാരോട് ശരണം തേടുന്നവരുമായിരുന്നു, അത് അവരുടെ അഹന്ത വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്.
മലക്കുകളില്‍ നിന്നും വ്യത്യസ്തമായി ജിന്നുകളില്‍ പുരുഷന്മാരും സ്ത്രീകളും ഉ ണ്ടെന്ന് ഈ സൂക്തത്തില്‍ നിന്നും മനസ്സിലാക്കാം.6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന അ ല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുളെ ല്ലാം തന്നെ തങ്ങളുടെ ജിന്നുകൂട്ടുകാരന് വിധേയമായി പിശാചിനെയല്ലാതെ സേവിച്ചുകൊണ്ടിരിക്കുന്നില്ല. അതുവഴി ജിന്നുപിശാചുക്കളുടെ അഹന്ത-പിശാചുക്കള്‍ക്ക് മനുഷ്യരെ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതുപേരെയും പാട്ടിലാക്കാന്‍ ക ഴിഞ്ഞു എന്ന അഹന്ത-വര്‍ദ്ധിക്കുകയാണുണ്ടായത്. 4: 40-42,118; 6: 128-130; 7: 37; 50: 27-30 വിശദീകരണം നോക്കുക.