( മുദ്ദസ്സിര്‍ ) 74 : 20

ثُمَّ قُتِلَ كَيْفَ قَدَّرَ

പിന്നെയും അവന്‍ വധിക്കപ്പെട്ടവനായി, എങ്ങനെ കണക്കാക്കിയാലും!

വ്യക്തവും സ്പഷ്ടവുമായ അദ്ദിക്ര്‍ അല്ലാഹു ഉദ്ദേശിച്ച ആശയത്തില്‍ പറയുന്ന വര്‍ക്കെതിരെ ആരോപണങ്ങളും അപവാദങ്ങളും കെട്ടിച്ചമച്ചുണ്ടാക്കി ജനമധ്യത്തില്‍ അ വതരിപ്പിക്കുന്നതിന് വേണ്ടി ഇറങ്ങിത്തിരിച്ചിട്ടുള്ള ഇക്കാലത്തുള്ള 'വലീദുബ്നു മുഗീറ' മാരുടെ സ്ഥിതി അതിലേറെ വഷളാണ്. അവരെ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത പട്ടിയോടാണ് 7: 175-176 ല്‍ ഉപമിച്ചിരിക്കുന്നത് എങ്കില്‍ ചിന്താശക്തി ഉപയോഗപ്പെടു ത്താത്ത ഇവരെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ച ജീ വികളായിട്ടാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 80: 11 ല്‍ പറഞ്ഞ സ്വര്‍ഗത്തിലേക്കുള്ള ടി ക്കറ്റായ അദ്ദിക്റിനെ മൂടിവെച്ച ഏതൊരു മനുഷ്യനും വധിക്കപ്പെട്ടിരിക്കുന്നു എന്ന് 80: 17 ല്‍ പറഞ്ഞിട്ടുണ്ട്. 2: 6-7; 51: 10-11; 63: 4 വിശദീകരണം നോക്കുക.