( ഖിയാമഃ ) 75 : 23

إِلَىٰ رَبِّهَا نَاظِرَةٌ

-അതിന്‍റെ നാഥനിലേക്ക് നോക്കുന്നതാണ്.

ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്റില്‍ നിന്ന് നാഥന്‍റെ രൂപം കണ്ടെത്തിയ 'ശാന്തി നേടിയ ആത്മാവ്' മരണസമയത്ത് നാഥനെ പ്രസന്നമുഖത്തോടെ നോക്കുന്നതാണ്. 'അ തിന്‍റെ നാഥനിലേക്ക്' എന്ന് സൂക്തത്തില്‍ പറഞ്ഞത് മരണസമയത്ത് നാഥനെ നോക്കുക ശരീരത്തിന്‍റെ ദൃഷ്ടിയായ കണ്ണുകൊണ്ടല്ല, മറിച്ച് ആത്മാവിന്‍റെ ദൃഷ്ടിയായ ഹൃദയം കൊണ്ടായതിനാലാണ്. ഏറ്റവും നല്ല ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്റില്‍ നിന്ന് നാഥനെ കണ്ടുകൊണ്ട് ഇവിടെ ചരിക്കുന്നവരാണ് മുഹ്സിനീങ്ങള്‍. 13: 28; 58: 22; 67: 12 -14 വിശദീകരണം നോക്കുക.