( മുജാദിലഃ ) 58 : 22

لَا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ ۚ أُولَٰئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُمْ بِرُوحٍ مِنْهُ ۖ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ۚ أُولَٰئِكَ حِزْبُ اللَّهِ ۚ أَلَا إِنَّ حِزْبَ اللَّهِ هُمُ الْمُفْلِحُونَ

അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിക്കുന്ന ഒരു ജന തയെ അല്ലാഹുവിനോടും അവന്‍റെ പ്രവാചകനോടും വിരോധം വെച്ചുകൊ ണ്ടിരിക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നവരായി നീ കണ്ടെത്തുക യില്ല-അവര്‍ അവരുടെ പിതാക്കളാണെങ്കിലും അല്ലെങ്കില്‍ പുത്രന്മാരാണെ ങ്കിലും അല്ലെങ്കില്‍ സഹോദരങ്ങളാണെങ്കിലും അല്ലെങ്കില്‍ മറ്റു ബന്ധുക്കളാ ണെങ്കിലും ശരി, അക്കൂട്ടരുടെ ഹൃദയങ്ങളിലാണ് വിശ്വാസം രേഖപ്പെടുത്തിയി ട്ടുള്ളത്, അവനില്‍ നിന്നുള്ള ഒരു 'റൂഹ്'കൊണ്ട് അവരെ ശക്തിപ്പെടുത്തുകയും താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗപ്പൂന്തോപ്പുകളില്‍ അവര്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നതാണ്, അവര്‍ അതില്‍ നിത്യവാസി കളായിരിക്കും, അല്ലാഹു അവരെത്തൊട്ടും അവനെത്തൊട്ട് അവരും തൃപ്തി പ്പെട്ടിരിക്കുന്നു, അക്കൂട്ടരാണ് അല്ലാഹുവിന്‍റെ സംഘം, അറിഞ്ഞിരിക്കുക! നി ശ്ചയം അല്ലാഹുവിന്‍റെ സംഘം മാത്രമാണ് വിജയം വരിക്കുന്നവര്‍.

6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെക്കൊണ്ടും പരലോകത്തെക്കൊ ണ്ടും വിശ്വസിക്കുന്ന അല്ലാഹുവിന്‍റെ സംഘത്തില്‍ പെട്ട ആയിരത്തിലൊന്നായ വിശ്വാ സികള്‍ അവരുടെ മാതാപിതാക്കളോടാണെങ്കിലും ഭാര്യാസന്താനങ്ങളോടാണെങ്കിലും സഹോദര സഹോദരികളോടാണെങ്കിലും നേതാക്കന്മാരോടാണെങ്കിലും മറ്റാരോടാണെ ങ്കിലും ശരി, ഐഹികലോകത്ത് അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ അല്ലാഹുവിന്‍റെ തൃപ്തിയി ലുള്ള ബന്ധം മാത്രമേ സ്വീകരിക്കുകയും നിലനിര്‍ത്തുകയുമുള്ളൂ, അങ്ങനെ അല്ലാത്ത വര്‍ പരലോകത്ത് പരസ്പരം ശത്രുതയോടുകൂടി പെരുമാറുകയും പഴിചാരുകയും ശപിക്കു കയും ചെയ്യുന്ന രംഗം 7: 38-40; 25: 18, 27-30; 31: 33-34; 38: 55-64; 43: 67; 70: 10-14; 80: 34-37 എന്നീ സൂക്തങ്ങളിലെല്ലാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ കാഫിറുകളായ ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83:7 ലും, ഫുജ്ജാറുകളില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നരകക്കുണ്ഠത്തിലുള്ള 7 വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തിയിട്ടുണ്ടെന്ന് 15: 44 ലും അവര്‍ വായിച്ചിട്ടുണ്ട്. ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ ആയിരത്തില്‍ ഒന്നായ വിശ്വാസി ഇന്ന് അതിനെ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായും എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കു ന്ന മുഹൈമിനായും ഉപയോഗപ്പെടുത്തുന്നതും അദ്ദിക്ര്‍ കൊണ്ട് 9: 67-68 ല്‍ പറഞ്ഞ തെമ്മാടികളായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും അധികരിച്ച ജിഹാദ് ചെ യ്യുന്നതുമാണ്. മനുഷ്യരുടെ ഐക്യം സ്ഥാപിതമാക്കുന്നതിനും ആയിരം സമുദായങ്ങളി ല്‍ പെട്ട ജീവികള്‍ക്ക് നാഥനെ ആത്മാവുകൊണ്ട് കീര്‍ത്തനം ചെയ്യാനും പ്രാര്‍ത്ഥിക്കാ നും അവസരം ഒരുക്കുന്നതിനും വേണ്ടി വ്യക്തവും സ്പഷ്ടവുമായ വായനയായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിച്ചുകൊണ്ട് 2: 40; 47: 7; 61:14 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അവര്‍ നിഷ്പക്ഷവാനായ നാഥനെ സഹായിക്കുന്നതും അതുവഴി നാഥന്‍ അവനെ തി രിച്ചും സഹായിക്കുന്നതുമാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന കാഫിറുകളും അക്രമികളും ഭ്രാന്തന്മാരും തെമ്മാടികളുമായ ഫുജ്ജാറുകള്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ് പരം തര്‍ക്കിക്കുന്ന, ശപിക്കുന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്.

വിശ്വാസികള്‍ 1: 4 ല്‍ 'ഞങ്ങള്‍ സേവിക്കുന്നത് നിന്നെമാത്രമാണ്, അതിന് ഞങ്ങള്‍ നിന്നോടുമാത്രം സഹായം തേടുകയും ചെയ്യുന്നു' എന്ന് പറയുമ്പോള്‍ ഈ സൂക്തം പ രിചയപ്പെടുത്തുന്ന അല്ലാഹുവിന്‍റെ സംഘത്തില്‍ പെട്ട ആയിരത്തില്‍ ഒന്നാക്കേണമേ എന്നും 1: 7 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെ കോപത്തിന് വിധേയരായ കപടവിശ്വാസികളി ലും വഴിപിഴച്ചുപോയ അവരുടെ അനുയായികളിലും ഉള്‍പ്പെടുത്തരുതേ എന്നുമാണ് ആ ത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുക. 2: 62; 5: 55-56; 9: 100; 11: 17-19 വിശദീകരണം നോക്കുക