( അല്‍ മുല്‍ക്ക് ) 67 : 6

وَلِلَّذِينَ كَفَرُوا بِرَبِّهِمْ عَذَابُ جَهَنَّمَ ۖ وَبِئْسَ الْمَصِيرُ

തങ്ങളുടെ നാഥനെക്കൊണ്ട് നിഷേധിക്കുന്നവരായവര്‍ക്ക് നരകകുണ്ഠത്തിലെ ശിക്ഷയാണുള്ളത്, എത്ര ദുഷിച്ച മടക്കസ്ഥലവുമാണ് അത്! 

ജിന്നുകളില്‍ നിന്നുള്ള കാഫിറുകളെയാണ് മുന്‍സൂക്തത്തില്‍ പിശാചുക്കള്‍ എന്ന് പറഞ്ഞിട്ടുള്ളത്. പിശാച് കാഫിറുകളില്‍ പെട്ടവനായിരുന്നു എന്ന് 2: 34; 38: 74 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെയും പിശാചിനെ യും തിരിച്ചറിയാതെ ലക്ഷ്യബോധം നഷ്ടപ്പെട്ട് ജീവിക്കുകയും മറ്റുള്ളവര്‍ക്ക് ഉള്‍ക്കാഴ് ചാദായകമായ അദ്ദിക്ര്‍ നല്‍കാതെ മൂടിവെക്കുകയും ചെയ്യുന്ന ഫുജ്ജാറുകളാണ് മനു ഷ്യരില്‍ നിന്നുള്ള കാഫിറുകള്‍. അവര്‍ക്ക് നരകകുണ്ഠത്തിലെ ശിക്ഷയാണുള്ളത്. എ ല്ലാവരും ഭൂമിയില്‍ വന്നത് സ്വര്‍ഗത്തില്‍ നിന്നാണ്. അപ്പോള്‍ അങ്ങോട്ടുതന്നെ തിരിച്ചു പോകാനുള്ള ടിക്കറ്റായി അദ്ദിക്റിനെ ഉപയോപ്പെടുത്തുന്ന ആയിരത്തില്‍ ഒന്നായ വി ശ്വാസികള്‍ മാത്രമേ സ്വര്‍ഗത്തില്‍ തിരിച്ചെത്തുകയുള്ളൂ. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പത് ഫുജ്ജാറുകളും അവരുടെ ജിന്നുകൂട്ടു കാരും നരകകുണ്ഠത്തിലേക്കാണ് തിരിച്ചുപോകേണ്ടിവരിക. ഇ ത്തരം സൂക്തങ്ങള്‍ വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും വിശ്വാസികള്‍ ആത്മാവുകൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കേണ്ടതാണ്: അല്ലാഹുമ്മ അബ്അദ്നാ മിന്‍ ജഹന്നം, ബില്‍ മുഹൈമിന്‍, യാ മുഹൈമിന്‍, യാ മുന്‍സിലുല്‍ മുഹൈമിന്‍, യാ ബര്‍റു റഹീം, അ ല്ലാഹുമ്മ ഇജ്അല്‍ മസ്വീറനാ ഇലല്‍ ജന്നഃ ബിദ്ദിക്ര്‍-കിതാബുന്‍ അസീസ്-അല്ലാഹു വേ, ഞങ്ങളെ നീ കാത്തുസൂക്ഷിക്കുന്ന അദ്ദിക്ര്‍ കൊണ്ട് നരകകുണ്ഠത്തെത്തൊട്ട് അകറ്റേണമേ; ഓ കാത്തുസൂക്ഷിക്കുന്നവനേ, ഓ കാത്തുസൂക്ഷിക്കുന്ന അദ്ദിക്ര്‍ അവതരിപ്പിച്ചവനേ, പുണ്യവാനായ കാരുണ്യവാനേ. അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് ഞങ്ങളുടെ മ ടക്കം നീ സ്വര്‍ഗത്തിലേക്കാക്കേണമേ. 15: 44; 18: 100-101; 50: 27-30 വിശദീകരണം നോക്കുക.