( ഇന്‍സാന്‍ ) 76 : 14

وَدَانِيَةً عَلَيْهِمْ ظِلَالُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلًا

അതിലെ തണലുകള്‍ അവരുടെ മേല്‍ ഞാന്നു നില്‍ക്കുന്നതായിരിക്കും, അ തിലെ പഴക്കുലകള്‍ പറിച്ചെടുക്കാന്‍ സൗകര്യപ്രദമായ രീതിയില്‍ തൂങ്ങിക്കി ടക്കുന്നതുമായിരിക്കും. 

സ്വര്‍ഗത്തിലെ മരങ്ങളുടെ നിഴലുകള്‍ വളരെ വിശാലവും അതിലെ പഴക്കുലകള്‍ സ്വര്‍ഗവാസികള്‍ക്ക് എളുപ്പത്തില്‍ പറിക്കാന്‍ പറ്റിയ രീതിയില്‍ തൂങ്ങിക്കിടക്കുന്നതുമാ ണ്. 13: 29; 38: 51; 55: 52-54 വിശദീകരണം നോക്കുക.