( ഇന്‍സാന്‍ ) 76 : 7

يُوفُونَ بِالنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُ مُسْتَطِيرًا

അവര്‍ നേര്‍ച്ചകള്‍ നിറവേറ്റുന്നവരും തിന്മകള്‍ വലയം ചെയ്യപ്പെട്ട ഒരു നാളിനെ അതിയായി ഭയപ്പെടുന്നവരുമാകുന്നു.

പുണ്യാത്മാക്കള്‍ അവരുടെ വാക്കുകളും വാഗ്ദാനങ്ങളുമെല്ലാം പാലിക്കുന്നവരും തിന്മകള്‍ വലയം ചെയ്യപ്പെട്ട വിധിദിവസത്തെ ഭയപ്പെട്ടുകൊണ്ട് ഇവിടെ നിലകൊള്ളു ന്നവരുമാണ്. 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ത ങ്ങളുടെ വിധി ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഉപയോഗപ്പെടു ത്തി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റിയവരാണ് പു ണ്യാത്മാക്കള്‍. അവര്‍ തങ്ങളുടെ കുടുംബാംഗങ്ങളെ ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ വള ര്‍ത്തുവാന്‍ ജാഗ്രത പാലിച്ചിരുന്നവരും നാഥനെ 'ഓ പുണ്യവാനായ കാരുണ്യവാനേ' എന്ന് വിളിച്ച് അവനോടുമാത്രം ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുന്നവരുമായിരുന്നു എന്ന് 52: 26-28 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാ സിയുടെ പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ച പ്രകാരമായിരിക്കും. 2: 62; 7: 42; 45: 28-32; 73: 17 വിശദീകരണം നോക്കുക.