( അന്നബഅ് ) 78 : 22

لِلطَّاغِينَ مَآبًا

-പരിധി ലംഘിച്ചവര്‍ക്ക് സങ്കേതമായിക്കൊണ്ട്. 

ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ പരിധി ലംഘിച്ചവരായിക്കൊണ്ട് സ്രഷ്ടാവിനെ ധിക്കരിച്ച് ദുഃശ്ശക്തികളെ സേവിച്ചുകൊണ്ടിരിക്കുന്നവരായതുകൊണ്ടാണ് അവര്‍ക്ക് പി ശാചിന്‍റെ വീടായ നരകക്കുണ്ഠം ലഭിക്കുന്നത്. അവര്‍ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമാണെന്ന് 2: 18; 25: 34, 65-66 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 16: 36; 38: 55-56 വിശദീകരണം നോക്കുക.