( അന്നാസിആത്ത് ) 79 : 27

أَأَنْتُمْ أَشَدُّ خَلْقًا أَمِ السَّمَاءُ ۚ بَنَاهَا

നിങ്ങളെ സൃഷ്ടിക്കുന്നതാണോ ഏറ്റവും ശ്രമകരം, അതോ അവന്‍ സംവി ധാനിച്ച ആകാശമാണോ?

പുനര്‍ജന്മത്തെക്കുറിച്ച് വിശ്വാസമില്ലാത്ത ഫുജ്ജാറുകളായ കുഫ്ഫാറുകളോടാണ് ചോദ്യം. പ്രസ്തുത വിശ്വാസമില്ലാത്തതുകൊണ്ടാണ് അവര്‍ അഹംഭാവത്തിലും ധിക്കാ രത്തിലും അകപ്പെട്ട് ലക്ഷ്യബോധമില്ലാത്ത ജീവിതം നയിക്കുന്നത്. അവര്‍ ഇഹലോക സംവിധാനങ്ങളെക്കുറിച്ച് ചിന്തിച്ച് സൃഷ്ടിപ്പിന്‍റെ പിന്നിലെ രഹസ്യം കണ്ടെത്താത്തവ രാണ്. 40: 57; 46: 33; 79: 10-12 വിശദീകരണം നോക്കുക.