( മുഅ്മിന്‍ ) 40 : 57

لَخَلْقُ السَّمَاوَاتِ وَالْأَرْضِ أَكْبَرُ مِنْ خَلْقِ النَّاسِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ

ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പ് തന്നെയാണ് മനുഷ്യരെ സൃ ഷ്ടിക്കുന്നതിനേക്കാള്‍ ഏറ്റവും വലിയ കാര്യം, എന്നാല്‍ മനുഷ്യരില്‍ അധിക പേരും അറിവില്ലാത്തവരാകുന്നു.

 പ്രപഞ്ചനാഥനെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് 313 പ്രവാചകന്മാരിലേ ക്കും ത്രികാലജ്ഞാനമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് 16: 43-44 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകള്‍ നാഥനെയും പ്രവാചകന്മാരെയും യഥാര്‍ത്ഥ ഗ്രന്ഥമായ അദ്ദിക്റിനെയും മൂടിവെച്ചുകൊണ്ട് പിശാചിനെ സേവിച്ചു കൊണ്ടിരിക്കുന്നവരും 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. 8: 22 ല്‍ പറഞ്ഞ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത, ല ക്ഷ്യബോധമില്ലാത്ത കുഫ്ഫാറുകളും പ്രജ്ഞയറ്റ അനുയായികളുമായ അവര്‍ തന്നെയാ ണ് നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ളവരെന്ന് 7: 179 ല്‍ അവര്‍ വായിച്ചിട്ടു ണ്ട്. 28: 57; 35: 28; 36: 81 വിശദീകരണം നോക്കുക.