يَقُولُونَ أَإِنَّا لَمَرْدُودُونَ فِي الْحَافِرَةِ
അവര്‍ ചോദിച്ചുകൊണ്ടിരിക്കുന്നവരാണ്: നാം പൂര്‍വസ്ഥിതിയിലേക്ക് മടക്ക പ്പെടുന്നവര് തന്നെയാണെന്നോ?
ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി പരലോകത്ത് വരാന്‍ പോകു ന്ന സംഭവങ്ങള്‍ ഇവിടെവെച്ച് മുന്‍കൂട്ടി മനസ്സിലാക്കാത്ത കപടവിശ്വാസികളും അവരുടെ അനുയായിളുമായ ഫുജ്ജാറുകളാണ് പുനര്‍ജന്മത്തിന്റെ കാര്യത്തില്‍ സംശയം വെ ച്ചുപുലര്ത്തിക്കൊണ്ടിരിക്കുന്നത്. മസീഹുദ്ദജ്ജാലിനെ റബ്ബായി സ്വീകരിക്കുന്ന ശപിക്കപ്പെട്ട അക്കൂട്ടര്‍ ഈസാ രണ്ടാമത് വന്നാല്‍ വധിക്കപ്പെട്ടുകൊണ്ട് 4: 90-91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്പന നടപ്പില്‍ വരുന്നതാണ്. അപ്പോള്‍ മാത്രമാണ് 38: 8 ല്‍ വിവരിച്ച പ്രകാരം ഖുര്‍ആന്‍ അല്ല, ദിക്രീ-അദ്ദിക്ര്‍-ആയിരുന്നു നാഥനില്‍ നി ന്നുള്ള ഗ്രന്ഥമെന്ന് ഇത്തരം ഫുജ്ജാറുകള്‍ക്ക് ബോധ്യം വരിക. 32: 12-13; 45: 32-35 വിശ ദീകരണം നോക്കുക.