( അബസ ) 80 : 22

ثُمَّ إِذَا شَاءَ أَنْشَرَهُ

പിന്നെ അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കു കയായി.

ഭൂമിയില്‍ വെച്ച് ഗ്രന്ഥം ലഭിക്കാത്ത മനുഷ്യന്‍ സ്വര്‍ഗത്തില്‍ വെച്ച് ഗ്രന്ഥം പഠിപ്പി ക്കപ്പെട്ട മന:സാക്ഷിക്കനുസൃതമായി ഇവിടെ ജീവിച്ചിട്ടുണ്ടെങ്കില്‍ ത്രികാലജ്ഞാനിയാ യ അല്ലാഹു അവനെ പുനസൃഷ്ടിച്ചുകൊള്ളണമെന്നില്ല. എന്നാല്‍ ഗ്രന്ഥം വന്നുകിട്ടിയ വര്‍ നിര്‍ബന്ധമായും പുനര്‍ജ്ജീവിപ്പിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. 34: 3; 53: 42-48; 64: 7 വിശദീകരണം നോക്കുക.