( അബസ ) 80 : 23

كَلَّا لَمَّا يَقْضِ مَا أَمَرَهُ

അങ്ങനെയല്ല, അവനോട് ഏതൊന്നാണോ അവന്‍ കല്‍പിച്ചത്, അത് അവന്‍ നിര്‍വഹിച്ചില്ല. 

അല്ലാഹുവിന്‍റെ പ്രാതിനിധ്യം വഹിക്കണമെന്നും അവന്‍റ സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അവനെ സഹായിക്കണമെന്നുമാണ് അല്ലാഹു അവനോട് കല്‍പിച്ചത്. എന്നാല്‍ അത് മൂടിവെക്കുകവഴി ആയിരത്തില്‍ തൊള്ളായിര ത്തി തൊണ്ണൂറ്റിഒമ്പത് പേരും കാഫിറായ പിശാചിന്‍റെ പ്രാതിനിധ്യമാണ് വഹിക്കുന്നത്. അവര്‍ 14: 2-3 ല്‍ വിവരിച്ച പ്രകാരം പരലോകത്തിനുമേല്‍ ഇഹലോകത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. 5: 67; 11: 18-19; 39: 7-8 വിശദീകരണം നോക്കുക.