( അത്തഗാബുന്‍ ) 64 : 7

زَعَمَ الَّذِينَ كَفَرُوا أَنْ لَنْ يُبْعَثُوا ۚ قُلْ بَلَىٰ وَرَبِّي لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ ۚ وَذَٰلِكَ عَلَى اللَّهِ يَسِيرٌ

കാഫിറുകളായവര്‍ ഒരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടുകയില്ല എന്ന് വാദിക്കു ന്നു; നീ പറയുക: അല്ല, എന്‍റെ നാഥനാണ് സത്യം, നിങ്ങള്‍ പുനരുജ്ജീവിപ്പിക്ക പ്പെടുകതന്നെ ചെയ്യും, പിന്നെ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് നിങ്ങള്‍ വിവരമറിയിക്കപ്പെടുകതന്നെ ചെയ്യും, അത് അല്ലാഹുവിന് വളരെ എ ളുപ്പമുള്ള കാര്യമാകുന്നു.

25: 18; 48: 12 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ അദ്ദിക്റിനെ വിസ്മരിച്ച് നരകത്തി ന്‍റെ കാര്യത്തില്‍ ക്ഷമാലുക്കളായ കെട്ടജനത ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നുണ്ടെങ്കിലും അദ്ദിക്റിന് നേരേവിരുദ്ധമായ വിശ്വാസാചാരങ്ങളാണ് വെച്ചുപുലര്‍ത്തുന്നത്. അതു കൊണ്ട് പ്രവാചകന്‍ മുഹമ്മദിന്‍റെതന്നെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സൗരാഷ്ട്രര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളോട് പറയാനു ള്ളത് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനില്‍ക്കണമെന്നുണ്ടെങ്കില്‍ അതിനുള്ള ത്രാസ്സായ അദ്ദിക്റിനെ നിങ്ങളെങ്കിലും ഉപയോഗപ്പെടുത്തണം എന്നാണ്. 17: 13-14; 34: 3; 60: 13 വിശദീകരണം നോക്കുക.