( മുത്വഫ്ഫിഫീന്‍ ) 83 : 9
كِتَابٌ مَرْقُومٌ
തയ്യാറാക്കപ്പെട്ട ഒരു പട്ടികയാകുന്നു അത്.
ഇന്ന് മുഹമ്മദിന്റെ ജനതയില്‍ പെട്ട കപടവിശ്വാസികളും അവരുടെ അനുയായികളുമാണ് ഫുജ്ജാറുകള്‍. അവര്‍ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള തങ്ങളുടെ വിധി ത്രാസും അമാനത്തും വിശ്വാസിയാകാനുള്ള നാഥന്റെ സമ്മതപത്രവുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് സ്വയം മാറ്റുകയോ ഇതര മനുഷ്യര്‍ക്ക് അങ്ങനെ ഉപയോഗപ്പെടുത്താന്‍ അദ്ദിക് ര്‍ നല്‍കുകയോ ചെയ്യാത്തവരാണ്. 6: 26; 18: 49; 64: 10 വിശദീകരണം നോക്കുക.