( അഅ്ലാ ) 87 : 17
وَالْآخِرَةُ خَيْرٌ وَأَبْقَىٰ
പരലോകമാകട്ടെ, ഏറ്റവും ഉത്തമവും സ്ഥായിയായതുമാണ്.
അദ്ദിക്റില്‍ നിന്ന് ജീവിതലക്ഷ്യം മനസ്സിലാക്കിയ വിശ്വാസികള്‍ നാലാം ഘട്ടത്തിലുള്ള ഐഹിക ജീവിതത്തെ സ്ഥായിയായ ഏഴാം ഘട്ടമായ പരലോകത്തേക്കുള്ള കൃഷിയിടമായി സ്വയം ഉപയോഗപ്പെടുത്തുന്നതും മറ്റു മനുഷ്യരെ അതിന് പ്രേരിപ്പിക്കുന്നതിനുവേണ്ടി അദ്ദിക്റിനെ ജാതി-മത-വര്‍ണ്ണ-ലിംഗ-ദേശ-ഭാഷ ഭേദമന്യേ മൊത്തം മനുഷ്യര്‍ക്ക് എത്തിച്ചുകൊടുക്കുന്നതുമാണ്. 18: 46; 42: 20; 64: 15-16 വിശദീകരണം നോക്കുക.