( അത്തഗാബുന്‍ ) 64 : 15

إِنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ ۚ وَاللَّهُ عِنْدَهُ أَجْرٌ عَظِيمٌ

നിശ്ചയം, നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷ ണോപാധി മാത്രമാകുന്നു; അല്ലാഹുവോ, അവന്‍റെ പക്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്.

മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് 5: 48; 6: 165 സൂക്തങ്ങളില്‍ വിവരിച്ച പ്ര കാരം പരീക്ഷണത്തിന് വിധേയമാക്കുന്നതിന് വേണ്ടിയാണ്. ഒരാളുടെ സ്വത്തും സന്താനങ്ങളും മാത്രമല്ല, അവന് ലഭിക്കുന്ന എല്ലാവിധ നന്മകളും തിന്മകളും പരീക്ഷണോപാധികളാണെന്ന് 21: 35 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റില്‍ നിന്ന് ജീവിതലക്ഷ്യം മനസ്സിലാക്കിയ ആയിരത്തില്‍ ഒന്നായ വിശ്വാസി തന്‍റെ എല്ലാ ചലനങ്ങളും ത്രാസ്സും ഉള്‍ക്കാഴ്ചാദായക വുമായ അദ്ദിക്ര്‍ കൊണ്ട് വിലയിരുത്തിയാണ് നിര്‍വഹിക്കുക. അവര്‍ അദ്ദിക്റിനെ എ ല്ലാവിധ പരീക്ഷണങ്ങളെത്തൊട്ടും ആപത്ത്-വിപത്തുകളെത്തൊട്ടും അവരെ കാത്തുസൂ ക്ഷിക്കുന്ന പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്നവരും മറ്റുള്ളവരെ അതി ന് പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ത്രികാലജ്ഞാനമായ അദ്ദിക്റില്‍ നിന്ന് വിധിദി വസത്തെ കണ്ട അവര്‍ എല്ലാ ബന്ധങ്ങളും പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ മാ ത്രമുള്ളതാക്കി അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവരുമായിരിക്കും. 9: 84-85; 63: 9 -10 വിശദീകരണം നോക്കുക.