( അഅ്ലാ ) 87 : 16

بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا

അല്ല, നിങ്ങള്‍ ഐഹിക ജീവിതത്തിനാണ് പ്രാധാന്യം നല്‍കുന്നത്.

ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് മനുഷ്യനെ അവന്‍റെ നാലാം ഘട്ടമായ ഭൂമിയില്‍ നിയോഗിച്ചതിന്‍റെ ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കാത്തവരെല്ലാം പിശാചിന്‍റെ വീടായ നരകകുണ്ഠത്തിലേക്കാണ് ചേക്കേറുക. 10: 7-8; 14: 2-3 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവര്‍ പരലോക ജീവിതത്തേക്കാള്‍ ഐഹിക ജീവിതത്തിന് പ്രാധാന്യം നല്‍കുന്നവരായതാണ് കാരണം. 14: 28-30; 16: 107; 83: 7-17 വിശദീകരണം നോക്കുക.