( അഅ്ലാ ) 87 : 2
الَّذِي خَلَقَ فَسَوَّىٰ
ഏതൊരുവനാണോ സൃഷ്ടിക്കുകയും അങ്ങനെ സംവിധാനിക്കുകയും ചെയ്തത് അവന്.
ആകാശഭൂമികളേയും അവക്കിടയിലുള്ള മനുഷ്യരടക്കമുള്ള സര്വ്വചരാചരങ്ങളേയും ഇല്ലായ്മയില് നിന്ന് സൃഷ്ടിച്ച് സന്തുലനപ്പെടുത്തി സംവിധാനിച്ചിട്ടുള്ളവന് ആരാണോ, അവനെയാണ് വാഴ്ത്തേണ്ടതും പരിശുദ്ധപ്പെടുത്തേണ്ടതും. 32: 4; 64: 1-2 വിശദീകരണം നോക്കുക.