( അഅ്ലാ ) 87 : 3

وَالَّذِي قَدَّرَ فَهَدَىٰ

ഏതൊരുവനുമാണോ എല്ലാം കണക്കാക്കി നിര്‍ണ്ണയിക്കുകയും എന്നിട്ട് മാര്‍ ഗദര്‍ശനം ചെയ്യുകയും ചെയ്തത് അവന്‍.

ത്രികാലജ്ഞാനിയായ അല്ലാഹു എല്ലാ വസ്തുക്കളുടേയും മനുഷ്യരടക്കമുള്ള എ ല്ലാ ജീവജാലങ്ങളുടേയും എണ്ണവും വണ്ണവും കാലഗണനയുമെല്ലാം ആദ്യമേ തന്നെ നി ര്‍ണ്ണയിച്ചിട്ടുണ്ടെന്ന് 41: 9-10 ല്‍ പറഞ്ഞിട്ടുണ്ട്. ജീവജാലങ്ങളുടെ സൃഷ്ടിപ്പില്‍ തന്നെ അ വക്കുള്ള മാര്‍ഗദര്‍ശനം നല്‍കിയിട്ടുണ്ട്. വിശേഷബുദ്ധി നല്‍കപ്പെട്ടിട്ടുള്ള മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ തന്നെ 55: 1-4; 76: 3 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം നന്മയും തി ന്മയും വിവരിക്കുന്ന ഗ്രന്ഥത്തിന്‍റെ ആത്മാവ് പഠിപ്പിക്കുകയും രണ്ടാലൊരുമാര്‍ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയുമുണ്ടായി. പിശാചിന്‍റെ പ്രേരണയാല്‍ ജീവിതലക്ഷ്യം വിസ്മരിക്കുന്ന മനുഷ്യനെ വീണ്ടും ഉണര്‍ത്തുന്നതിന് വേണ്ടിയാണ് പ്രവാചകന്‍മാരെ നിയോഗിച്ചിട്ടുള്ളതും നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ ഭൂമിയിലേക്ക് അവതരിപ്പിച്ചിട്ടുള്ളതും. അന്ത്യപ്രവാചകനായ മുഹമ്മദിലൂടെ അവതരിപ്പിക്കപ്പെട്ട ത്രികാലജ്ഞാ നമായ അദ്ദിക്റാണ് ഇന്ന് മൊത്തം മനുഷ്യര്‍ക്കുള്ള മാര്‍ഗദര്‍ശനം. അത് വന്നുകിട്ടിയിട്ട് മൂടിവെക്കുന്നവര്‍ തന്നെയാണ് നരകവാസികളെന്ന് 2: 39 ലും; അദ്ദിക്റിനെ വിസ്മരിച്ച് അറബി ഖുര്‍ആന്‍ വായിക്കുന്ന ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇത്തരം ഫുജ്ജാറു കളാണ് ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്ന് 8: 22 ലും; മനുഷ്യരില്‍ നിന്നുള്ള നരകക്കുണ്ഠത്തിലെ വിറകുകളായ അവരാണ് കരയിലെ നികൃഷ്ടജീവികളെന്ന് 98: 6 ലും പറഞ്ഞിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നി ലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകി നിഷ്പക്ഷവാനായ നാഥനെ സഹായിച്ചു കൊണ്ടിരിക്കുന്ന വിശ്വാസികള്‍ മാത്രമേ മാര്‍ഗദര്‍ശനം ഉപയോഗപ്പെടുത്തുന്നവരും അ ല്ലാഹുവിന്‍റെ പ്രതിനിധികളായ ഉത്തമ ജീവികളുമാവുകയുള്ളൂ. 9: 67-68, 115; 25: 33-34; 57: 19 വിശദീകരണം നോക്കുക.