( അഅ്ലാ ) 87 : 6
سَنُقْرِئُكَ فَلَا تَنْسَىٰ
നിന്നെ നാം വായിക്കപ്പെടുന്നവനാക്കുകതന്നെ ചെയ്യും, അപ്പോള് നീ മറക്കുന്നവനാവുകയില്ല.
വായന വശമില്ലാതിരുന്ന മുഹമ്മദിന് ജിബ്രീല് മുഖേന ഗ്രന്ഥം വായിച്ച് കൊടുക്കപ്പെടുമെന്നും പിന്നെ അത് മറക്കാതിരിക്കുമെന്നുമാണ് സൂക്തം സൂചിപ്പിക്കുന്നത്. നാഥന്റെ അറിവില് നിന്ന് അവന് ഉദ്ദേശിച്ചതല്ലാതെ ഒന്നും തന്നെ ഉള്ക്കൊള്ളാന് ആര്ക്കും സാധ്യമല്ല എന്ന് 2: 255 ല് പറഞ്ഞിട്ടുണ്ട്. 20: 114; 75: 16-19 വിശദീകരണം നോക്കുക.