( ഗാഷിയഃ ) 88 : 4

تَصْلَىٰ نَارًا حَامِيَةً

ചുട്ടുപൊള്ളുന്ന നരകത്തില്‍ അവര്‍ വെന്തെരിയും.

സന്മാര്‍ഗ്ഗമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ കളവാക്കി തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തങ്ങളുടെയും കുടുംബാംഗങ്ങളുടേയും വയറുകളില്‍ തീ നിറക്കുന്നവരും നരകത്തിന്‍റെ കാര്യത്തില്‍ ക്ഷമ കൈക്കൊള്ളുന്നവരുമാണെന്ന് 2: 174-175 ല്‍ പറഞ്ഞിട്ടുണ്ട്. 48: 6; 84: 24; 87: 11-13 വിശദീകരണം നോക്കുക.