( ഗാഷിയഃ ) 88 : 3
عَامِلَةٌ نَاصِبَةٌ
അധ്വാനിച്ച് ക്ഷീണിച്ച അവസ്ഥയില്‍.
ഐശ്വര്യവും കാരുണ്യവുമായ അദ്ദിക്ര്‍ ലഭിച്ചിട്ട് അതിനെ അവഗണിച്ച് ജീവിക്കുക വഴി കാഫിറുകള്‍ക്ക് ഐഹികലോകത്തുതന്നെ ഇല്ലായ്മയും വല്ലായ്മയും അടങ്ങിയ കുടുസ്സായ ജീവിതമാണുണ്ടാവുക. വിചാരണാ മാനദണ്ഡമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ഇവിടെവെച്ചുതന്നെ വിചാരണ നടത്താതിരുന്നതിനാല്‍ മരണസമയത്തുതന്നെ അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം പാഴായിപ്പോയതായി അവര്‍ക്ക് കാണിച്ചുകൊടുക്കുമെന്ന് 25: 23; 47: 1, 8-9 തുടങ്ങിയ സൂക്തങ്ങളിലും; ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിച്ചാണ് മരണപ്പെടുക എന്ന് 7: 37 ലും പറഞ്ഞിട്ടുണ്ട്. 39: 59-60; 63: 9-10; 73: 17 വിശദീകരണം നോക്കുക.