أَلَمْ يَعْلَمُوا أَنَّ اللَّهَ يَعْلَمُ سِرَّهُمْ وَنَجْوَاهُمْ وَأَنَّ اللَّهَ عَلَّامُ الْغُيُوبِ
നിശ്ചയം അല്ലാഹു അവരുടെ രഹസ്യവും രഹസ്യ സംഭാഷണവുമെല്ലാം അറി യുന്നവനാണെന്ന് അവര്ക്ക് അറിയില്ലേ? നിശ്ചയം അല്ലാഹു അദൃശ്യങ്ങളെല്ലാം അറിയുന്ന സര്വ്വജ്ഞാനി തന്നെയുമാകുന്നു.
പ്രവാചകന്റെ കാലത്ത് മദീനയിലുണ്ടായിരുന്ന കപടവിശ്വാസികള്ക്കുള്ളതിനെ ക്കാള് ദുഷിച്ച സ്വഭാവമാണ് ഇക്കാലത്തുള്ള കപടവിശ്വാസികള്ക്കുള്ളത്. വിശ്വസിച്ചാ ല് വഞ്ചിക്കുക, വാഗ്ദത്തങ്ങളും കരാറുകളും ലംഘിക്കുക, വായ തുറന്നാല് കളവ് പറ യുക തുടങ്ങിയ സ്വഭാവങ്ങള് കാരണമാണ് അല്ലാഹു കപടവിശ്വാസികളെ ശപിക്കുകയും അവരുടെ ഹൃദയങ്ങളില് അന്ത്യനാള് വരെ കാപട്യം നിറക്കുകയും ചെയ്തിട്ടുള്ളത്. അ ല്ലാഹുവിനെ ത്രികാലജ്ഞാനിയും അദ്ദിക്റിനെ ത്രികാലജ്ഞാനവുമായി അംഗീകരിക്കാ ത്ത അവര് ആത്മാവിനെയും ജീവിതലക്ഷ്യത്തെയും തിരിച്ചറിയാത്തവരും എല്ലാ കാര്യങ്ങളെയും ഭൗതിക കോണിലൂടെ മാത്രം വീക്ഷിക്കുന്നവരുമാണ്.
ഇത്തരം ദുഷ്ടജീവികള് അല്ലാഹുവിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന വരാണെങ്കിലും നാഥനില് നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെക്കുറിച്ചോ അതിന്റെ 40 പേരുകളെക്കുറിച്ചോ പറയുകയില്ല. 1: 3; 2: 110 സൂക്തങ്ങളില് വിവരിച്ച ഓരോ മനുഷ്യരുടെയും പിരടിയില് ബന്ധിച്ചിട്ടുള്ള കര്മ്മരേഖയെക്കുറിച്ച് മനുഷ്യരോട് പറയാതെ എല്ലാ തിന്മകള്ക്കും മൂകസാക്ഷികളായി നിലകൊള്ളുന്നവരാണ് ഇവര്. ഇത്തരം ഭ്രാന്തന്മാര് തന്നെയാണ് നാഥന്റെ 1000 സമുദായങ്ങളില് പെട്ട ജീവികള് അനുഭവിക്കുന്ന ക്ലേശങ്ങളുടെ പാപഭാരം വഹിച്ചുകൊണ്ട് വിചാരണയില്ലാ തെ നരകക്കുണ്ഠത്തിന്റെ അടിത്തട്ടില് പോകേണ്ടിവരിക. അതിന് കാരണം 2: 12; 7: 157 സൂക്തങ്ങളില് വിവരിച്ച പ്രകാശവും സ്വര്ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റുമായ അദ്ദിക്റിനെ മൂടിവെച്ചതാണ്. 5: 109, 116 സൂക്തങ്ങള് അവസാനിക്കുന്നത് 'നിശ്ചയം നീ മാത്രമാണ് അദൃശ്യങ്ങളെല്ലാം അറിയുന്ന ഏകന്' എന്ന് പറഞ്ഞുകൊണ്ടാണ്. 3: 75-76; 16: 89; 25: 33-34 വിശദീകരണം നോക്കുക.