( ബലദ് ) 90 : 16
أَوْ مِسْكِينًا ذَا مَتْرَبَةٍ
അല്ലെങ്കില് മണ്ണ്പുരണ്ട അഗതിക്ക്.
ദുര്ഘടമായ പാത താണ്ടിക്കടക്കാനുള്ള മാര്ഗം ക്ഷാമനാളുകളില് അനാഥകള്ക്കും മണ്ണ് പുരണ്ട അഗതികള്ക്കും-കൃഷിപ്പണി ചെയ്യുന്ന തൊഴിലാളികള്ക്കും-ഭക്ഷണം നല്കലാണ്. കൃഷിപ്പണി ചെയ്യുന്ന തൊഴിലാളികള് അവരവരുടെ കീഴില് ജോലിചെയ്യുന്നവരല്ലെങ്കിലും നാടിന്റെയും എല്ലാതരം ജീവികളുടെയും നിലനില്പ്പിനായി ജോലിചെയ്യുന്നവരായതിനാല് അവര്ക്ക് ഭക്ഷണം നല്കല് അടിമമോചനം പോലെത്തന്നെ പുണ്യമുള്ളതാണ്. അവസാനകാലത്ത് കൃഷിയിലേക്ക് മടങ്ങണമെന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 2: 177; 76: 8-10; 89: 15-26 വിശദീകരണം നോക്കുക.