( ബലദ് ) 90 : 5

أَيَحْسَبُ أَنْ لَنْ يَقْدِرَ عَلَيْهِ أَحَدٌ

അവന്‍റെ മേല്‍ കഴിവുള്ള ഒരാളും തന്നെ ഇല്ല എന്ന് അവന്‍ വിചാരിക്കുന്നുവോ?

മനുഷ്യന്‍ ആരാണ്, സ്രഷ്ടാവ് ആരാണ്, പിശാച് ആരാണ്, സ്വര്‍ഗത്തില്‍ സൃഷ്ടിച്ച മനുഷ്യനെ ഭൂമിയില്‍ നിയോഗിച്ചതിന്‍റെ ലക്ഷ്യമെന്താണ് തുടങ്ങി എല്ലാകാര്യങ്ങളും ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മ്മപ്പെടുത്തുന്ന ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ ഉപ യോഗപ്പെടുത്താത്തവരുടെ കണക്കുകൂട്ടല്‍ അവരുടെമേല്‍ ആര്‍ക്കും ഒരു അധികാരവുമില്ല എന്നും അവരുടെ ഇഹലോക ജീവിതത്തെക്കുറിച്ച് ആരോടും ഉത്തരം ബോധിപ്പിക്കേണ്ടി വരികയില്ല എന്നുമാണ്. സ്രഷ്ടാവിനെ ഗ്രന്ഥത്തില്‍ മൂടിവെച്ചുകൊണ്ട് പിശാചിനെ സഹായിക്കുകവഴി ഭൂമിയെയും പ്രപഞ്ചത്തെയും നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 45: 23-24; 48: 6; 59: 19 വിശദീകരണം നോക്കുക.