( ബലദ് ) 90 : 6

يَقُولُ أَهْلَكْتُ مَالًا لُبَدًا

ഞാന്‍ ധാരാളം ധനം നശിപ്പിച്ചിരിക്കുന്നു എന്ന് അവന്‍ പറയുന്നു.

നന്ദികെട്ട ഖാറൂനിന്‍റെയും ഫിര്‍ഔനിന്‍റെയും ഹാമാനിന്‍റെയും അബൂജഹലിന്‍റെയുമെല്ലാം പ്രതീകങ്ങളായ ജീവിതലക്ഷ്യം നഷ്ടപ്പെട്ട പിശാചിന്‍റെ കൂട്ടാളികളായ ഫുജ്ജാറുകള്‍ തന്നെയാണ് ഇങ്ങനെ പറയുന്നത്. അവര്‍ ചെലവഴിച്ചതൊന്നും പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തിലല്ലാതിരുന്നതിനാല്‍ വിധിദിവസം അവര്‍ക്ക് ത്രാസ്സില്‍ തൂക്കം ലഭിക്കുകയില്ല. അവര്‍ ഭൗതിക നേട്ടത്തിനുവേണ്ടി മാത്രം ജാഢയായും പൊങ്ങച്ചം നടിച്ചുകൊണ്ടും പണം ചെലവഴിക്കുന്നവരാണ്. എന്നാല്‍ ആയിരത്തില്‍ ഒന്നായ വിശ്വാസി 102: 8 ല്‍ പറഞ്ഞ പ്രകാരം എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും വിധിദിവസം ചോദ്യം ചെയ്യപ്പെടുമെന്ന ബോധത്തോടുകൂടിയാണ് അവരുടെ എല്ലാ അനുഗ്രഹങ്ങളും ഇവിടെ ഉപയോഗപ്പെടുത്തുന്നതും ചെലവഴിക്കുന്നതും. 7: 205 ല്‍ വിവരിച്ച പ്രകാരം അവര്‍ പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മനസാ-വാചാ-കര്‍മ്മണാ വ്യാപൃതരാകുന്നതോടൊപ്പം ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമം ലക്ഷ്യം വെച്ച് ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലും ജൈവകൃഷി ചെയ്യുന്നതിലും ഏര്‍പ്പെടുന്നതാണ്. 6: 123-124; 7: 8-9; 17: 58 വിശദീകരണം നോക്കുക.