( ബലദ് ) 90 : 7

أَيَحْسَبُ أَنْ لَمْ يَرَهُ أَحَدٌ

അവനെ ആരും കാണുന്നില്ല എന്ന് അവന്‍ കണക്കുകൂട്ടുന്നുവോ?

സ്രഷ്ടാവിനെ മറന്നുകൊണ്ടും ജീവിതലക്ഷ്യം വിസ്മരിച്ചുകൊണ്ടും ജീവിക്കുന്ന കപടവിശ്വാസികള്‍ അവരെ ആരും കാണുന്നില്ല, ആരുടെ മുമ്പിലും ഉത്തരം ബോധിപ്പിക്കേണ്ടതുമില്ല എന്ന നിലയില്‍ ജീവിക്കുന്നവരാണ്. അവര്‍ ജനങ്ങളെ കാണിക്കുന്നതിന് വേണ്ടി നമസ്കരിക്കുന്നവരും കാഫിറായിക്കൊണ്ട് ജീവന്‍ വെടിയുന്നവരുമാണ്. ഇത്തരക്കാര്‍ക്കെതിരെ അവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച സൂക്തങ്ങള്‍ സാക്ഷ്യം വഹിക്കുകയും വാദിക്കുകയും ചെയ്തുകൊണ്ട് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളി വിടുന്നതാണ്. 9: 53-55; 45: 28-31; 89: 14 വിശദീകരണം നോക്കുക.