( ജാസിയഃ ) 45 : 28

وَتَرَىٰ كُلَّ أُمَّةٍ جَاثِيَةً ۚ كُلُّ أُمَّةٍ تُدْعَىٰ إِلَىٰ كِتَابِهَا الْيَوْمَ تُجْزَوْنَ مَا كُنْتُمْ تَعْمَلُونَ

എല്ലാ ഓരോ സമുദായത്തെയും മുട്ടുകുത്തിയവരായി നീ കാണുന്നതും എല്ലാ ഓരോ സമുദായവും അവരുടെ ഗ്രന്ഥത്തിലേക്ക് വിളിക്കപ്പെടുന്നതും ആ ദിനം, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് പ്രതിഫലം നല്‍കപ്പെടുന്നതുമാണ്.

17: 13-15 ല്‍ വിവരിച്ച എല്ലാ ഓരോ മനുഷ്യന്‍റെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍ മ്മരേഖ തന്നെയാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ള ഗ്രന്ഥം. ഓരോ വ്യക്തിയേയും കുടുംബ ത്തേയും ജനതയേയും സമുദായത്തേയും പ്രത്യേകം പ്രത്യേകം വിചാരണ നടത്തുന്നതാ ണ്. അന്ന് തങ്ങളുടെ പിരടിയിലുള്ള ഗ്രന്ഥത്തിലുള്ളത് പാപഭാരമായതുകൊണ്ടാണ് ഓ രോ സമുദായവും മുട്ടുകുത്തി നില്‍ക്കേണ്ടിവരുന്നത്.

313 പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ടിട്ടുള്ള ഗ്രന്ഥം അദ്ദിക്ര്‍ ആണെന്ന് 21: 24 ല്‍ പറ ഞ്ഞിട്ടുണ്ട്. എല്ലാ പ്രവാചകന്മാരുടെയും ജനതയില്‍ പെട്ട ആയിരത്തില്‍ തൊള്ളായിര ത്തി തൊണ്ണൂറ്റിഒമ്പത് പേരും അവരുടെ ഹൃദയങ്ങളില്‍ കുടികൊള്ളുന്ന ജിന്നുകൂട്ടുകാര നെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്തതിനാല്‍ പിശാചിനാല്‍ പാട്ടിലാക്കപ്പെട്ടവരാണെ ന്ന് 4: 118 ല്‍ വിവരിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖ യില്‍ ഓരോരുത്തരുടെയും എല്ലാ ചിന്തകളും പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തുന്നുണ്ടെ ന്നും വിധിദിവസം പ്രസ്തുത കര്‍മ്മരേഖ പ്രകാശിക്കുന്ന ഗ്രന്ഥമായി പുറത്തെടുത്ത് ന ല്‍കിക്കൊണ്ടാണ് ഓരോരുത്തരെയും വിചാരണ നടത്തുക എന്നുമുള്ള ബോധം ഉണ്ടാക്കു ന്നതിന് വേണ്ടി അദ്ദിക്ര്‍ എന്ന ഗ്രന്ഥം ലോകരില്‍ എത്തിച്ചുകൊടുക്കലാണ് തിന്മ തടയുന്ന തിനും മാനുഷികഐക്യം രൂപപ്പെടുത്തുന്നതിനും നശീകരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് മനുഷ്യരെ അകറ്റിനിര്‍ത്തുന്നതിനുമുള്ള ഏകമാര്‍ഗം. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കു ന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ 16: 89 ല്‍ പറഞ്ഞ എല്ലാ ഓരോ കാര്യവും വിശദീക രിച്ചിട്ടുള്ളതും സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായ അദ്ദിക്റിനെ മൂടിവെച്ച് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന തെമ്മാടികളായി മാറിയിരിക്കുകയാണ്. അര്‍ഹതയില്ലാതെ മുസ്ലിംകളാ ണെന്ന് വാദിക്കുന്ന അവര്‍ തന്നെയാണ് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാരീതിയും ജീവിതരീതിയും 7: 205-206 സൂ ക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 7: 8-9; 18: 49; 20: 99-100; 36: 12 വിശദീകരണം നോക്കുക.