مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ
നിന്റെ നാഥന് നിന്നെ കൈവെടിഞ്ഞിട്ടില്ല, നിന്നെ പിരിച്ചുവിട്ടിട്ടുമില്ല.
പകല് വെളിച്ചത്തെയും ശാന്തമാര്ന്ന രാത്രിയെയും സാക്ഷ്യപ്പെടുത്തിക്കൊണ്ട് പകലിലോ രാത്രിയിലോ എപ്പോള് എവിടെയാണെങ്കിലും ശരി, അല്ലാഹു പ്രവാചകനെ കൈവെടിയുകയോ പ്രവാചക ദൗത്യത്തില് നിന്ന് പിരിച്ചുവിടുകയോ ചെയ്തിട്ടില്ല എന്ന് സമാശ്വസിപ്പിക്കുകയാണ്.
അല്ലാഹുവില് നിന്നുള്ള പൊട്ടിപ്പോകാത്ത പാശവും എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവിക്കുന്ന വിശ്വാസികള് മുഹൈമിനായ അല്ലാഹുവിനെയാണ് മുറുകെപ്പിടിച്ചിട്ടുള്ളത് എന്നതിനാല് പകലിലോ രാത്രിയിലോ എപ്പോള് എവിടെയാണെങ്കിലും യാതൊന്നും ഭയപ്പെടേണ്ടതില്ല. കാരണം ആകാശഭൂമികളില് എവിടെയുമുള്ള നിയന്ത്രണം അവന്റെ പക്കലാണ്. 22: 77-78; 45: 13; 57: 4 വിശദീകരണം നോക്കുക.