( അള്ളുഹാ ) 93 : 4

وَلَلْآخِرَةُ خَيْرٌ لَكَ مِنَ الْأُولَىٰ

നിശ്ചയം പരലോകം തന്നെയാണ് നിനക്ക് ഇഹലോകത്തേക്കാള്‍ ഉത്തമമായിട്ടുള്ളതും. 

പ്രവാചകന് മാത്രമല്ല, എല്ലാ വിശ്വാസികള്‍ക്കും പരലോകത്ത് ലഭിക്കുന്ന സ്വര്‍ഗ്ഗമാണ് ഇഹലോകത്ത് എന്തൊരു നേട്ടം ലഭിക്കുന്നതിനേക്കാളും ഉത്തമമായിട്ടുള്ളത്. അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തുന്ന വിശ്വാസി ഐഹികലോകത്തെക്കാള്‍ പരലോകത്തിന് പ്രാധാന്യം നല്‍കുന്നവരാണെങ്കില്‍ ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന ഫുജ്ജാറുകള്‍ പരലോകത്തെക്കാള്‍ ഐഹികലോകത്തിന് പ്രാധാന്യം നല്‍കുന്ന കാഫിറായ പിശാചിന്‍റെ സംഘത്തില്‍പ്പെട്ടവരാണ് എന്ന് 10: 7-8; 14: 2-3; 16: 107-109 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 121; 3: 14; 20: 131-132; 43: 34-35 വിശദീകരണം നോക്കുക.