( അലഖ് ) 96 : 4

الَّذِي عَلَّمَ بِالْقَلَمِ

പേനകൊണ്ട് പഠിപ്പിച്ചവന്‍.

അവന്‍റെ പ്രതിനിധികളായി നിശ്ചയിച്ച മനുഷ്യനെ പേന ഉപയോഗിച്ച് എഴുതാന്‍ പഠിപ്പിച്ചത് അവന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിക്കാന്‍ വേണ്ടിയാണ്. 102: 8 ല്‍ പറഞ്ഞ പ്രകാരം വിധിദിവസം മനുഷ്യന്‍ എല്ലാ ഓരോ അനുഗ്രഹത്തെക്കുറിച്ചും ചോദ്യം ചെയ്യപ്പെടുമ്പോള്‍ എഴുത്ത് പഠിച്ചവന്‍ അതിനെക്കുറിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. അഥവാ പേന കൊണ്ട് എഴുതുന്നതും മനുഷ്യന്‍റെ പിരടിയില്‍ ബന്ധിക്കപ്പെട്ടിട്ടുള്ള കര്‍മ്മരേഖയില്‍ രേപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇന്ന് 56: 82 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഫുജ്ജാറുകള്‍ ആ ദൗത്യം നിര്‍വഹിക്കുന്നില്ല എന്നു മാത്രമല്ല;~ഒറ്റപ്പെട്ട വിശ്വാസി അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ച് കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ക്കുകയാണ് ചെയ്യുന്നത്. അതുവഴി അവര്‍ ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും താഴ്ന്നവരും നികൃഷ്ടജീവികളുമായിരിക്കുകയാണ്. അവരെ 25: 18 ല്‍ കെട്ടജനത എന്നും 76: 4 ല്‍ നരകത്തില്‍ പട്ടിയുടെ രൂപത്തില്‍ പുനര്‍ജീവിപ്പിക്കപ്പെടാനുള്ളവര്‍ എന്നും; 7: 40 ല്‍ ചിന്താശക്തി ഉപയോഗ പ്പെടുത്താത്ത ഭ്രാന്തന്മാര്‍ എന്നും; 7: 179 ല്‍ പ്രജ്ഞയറ്റവര്‍ എന്നും വിശേഷിപ്പിച്ചിട്ടുള്ളത് അതുകൊണ്ടാണ്. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ 25: 59 ലെ ത്രികാലജ്ഞാനിയിലൂടെ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ ത ള്ളിപ്പറയുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 8: 22; 25: 33-34 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 2: 165-167; 9: 67-68; 23: 62- 63 വിശദീകരണം നോക്കുക.