( ആലിഇംറാന്‍ ) 3 : 18

شَهِدَ اللَّهُ أَنَّهُ لَا إِلَٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ ۚ لَا إِلَٰهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ

നിശ്ചയം, അല്ലാഹു അല്ലാതെ വേറെ ഇലാഹ് ഇല്ലെന്ന് അല്ലാഹു സ്വയം സാ ക്ഷ്യം വഹിച്ചുകഴിഞ്ഞു, മലക്കുകളും ജ്ഞാനമുള്ളവരും-നീതിക്കുവേണ്ടി നി ലനില്‍ക്കുന്നവരായിക്കൊണ്ട്, അജയ്യനും യുക്തിജ്ഞനുമായ അവനല്ലാതെ വേറെ ഇലാഹില്ലതന്നെ എന്ന് സാക്ഷ്യം വഹിക്കുന്നു.

ഈ സൂക്തം പ്രവാചകന്‍ പ്രഭാതത്തില്‍ സ്ഥിരമായി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. 4: 135; 5: 8; 57: 25 തുടങ്ങി 17 സൂക്തങ്ങളില്‍ പരാമര്‍ശിച്ച 'നീതി കൊണ്ടും', 6: 19; 11: 7 തുടങ്ങി 4 സ്ഥലങ്ങളില്‍ പരാമര്‍ശിച്ച 'സാക്ഷി' കൊണ്ടും ഉദ്ദേശിക്കുന്നത് അദ്ദിക്റാണ്. ഇതിന് മുമ്പ് ജ്ഞാനം നല്‍കപ്പെട്ടവര്‍ സത്യമായ അദ്ദിക്ര്‍ അവരുടെമേല്‍ വിശദീകരിച്ച് കൊടുക്കപ്പെട്ടാല്‍ അവര്‍ വിനീതരായി മുഖം കുത്തി സാഷ്ടാംഗത്തില്‍ വീഴുന്നതാണെന്ന് 17: 107 ല്‍ പറഞ്ഞിട്ടുണ്ട്. 7: 52; 22: 3, 8; 28: 57; 34: 28, 36; 40: 57 തുടങ്ങി 62 സൂക്തങ്ങളില്‍ പറഞ്ഞ 'ജ്ഞാനം' അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. നാഥന്‍റെ അടിമകളില്‍ ജ്ഞാനമായ അദ്ദിക്ര്‍ അറിയുന്നവര്‍ മാത്രമാണ് നാഥനെ ഭയപ്പെടുക എന്ന് 35: 28 ല്‍ പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ അറിയാതെ ആരാണോ അല്ലാഹുവിനെക്കുറിച്ച് സംസാരിക്കുന്നത്, അവന്‍ അല്ലാഹുവിന്‍റെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിക്കുന്ന കാഫിറും അക്രമിയുമാണെന്ന് യഥാക്രമം 29: 47, 49 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 140-145; 58: 22 വിശദീകരണം നോക്കുക.