( ഫുസ്വിലത്ത് ) 41 : 43

مَا يُقَالُ لَكَ إِلَّا مَا قَدْ قِيلَ لِلرُّسُلِ مِنْ قَبْلِكَ ۚ إِنَّ رَبَّكَ لَذُو مَغْفِرَةٍ وَذُو عِقَابٍ أَلِيمٍ

നിനക്ക് മുമ്പുണ്ടായിരുന്ന പ്രവാചകന്മാരോട് പറയപ്പെട്ടിട്ടില്ലാത്ത ഒന്നും തന്നെ നിന്നോട് പറയപ്പെടുന്നില്ല, നിശ്ചയം നിന്‍റെ നാഥന്‍ പാപമോചനം നല്‍കുന്നവ നും വേദനാജനകമായ ദണ്ഡനം നല്‍കുന്നവനുമാണ്.

മനുഷ്യരുടെ ആത്മാവ് ഒന്നാണെന്നതുപോലെ എല്ലാ വേദഗ്രന്ഥങ്ങളുടെയും ആത്മാ വ് ഒന്നുതന്നെയാണ്. അതിനെയാണ് 'അദ്ദിക്ര്‍' എന്ന് പറയുന്നത്. അപ്പോള്‍ പ്രവാചക ന്‍ മുഹമ്മദിനും മുന്‍കഴിഞ്ഞുപോയ എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട സന്ദേശം ഒ ന്നുതന്നെയാണ്. അതിന്‍റെ ശരീരം മാത്രമേ വ്യത്യസ്തമായിട്ടുള്ളൂ. അത് വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്തുകയും വന്നുകിട്ടുന്നതിനുമുമ്പ് സംഭവിച്ചുപോയിട്ടുള്ള തെറ്റുകുറ്റങ്ങളെ ല്ലാം തിരിച്ചറിഞ്ഞ് അല്ലാഹുവിനോട് ഹൃദയം കൊണ്ട് ഏറ്റുപറയുകയും ചെയ്യുന്നവര്‍ ക്ക് പൊറുത്തുകൊടുക്കുന്നവനും, വന്നുകിട്ടിയിട്ട് സ്വയം ഉപയോഗപ്പെടുത്താതെ തള്ളിപ്പ റയുകയും മറ്റുളളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെ മൂടിവെക്കുകയും ചെയ്യുന്നവരെ വേദനാജനകമായി ശിക്ഷിക്കുന്നവനുമാണ് അല്ലാഹു. അവര്‍ തന്നെയാണ് മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകള്‍. 

ഇത് ആദ്യമേയുള്ള മുന്നറിയിപ്പുകളില്‍ നിന്നുള്ള ഒരു മുന്നറിയിപ്പ് തന്നെയാണെ ന്ന് 53: 56 ല്‍ പറഞ്ഞിട്ടുണ്ട്. അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിച്ചിട്ടുള്ള അ ദ്ദിക്ര്‍ അതിന് മുമ്പ് വന്നിട്ടുള്ള ഗ്രന്ഥങ്ങളെയെല്ലാം സത്യപ്പെടുത്തുന്നതും കാത്തുസൂ ക്ഷിക്കുന്നതുമാണെന്നും, അതിനെ മുറുകെപ്പിടിച്ചവന്‍ മുഹൈമിനായ നാഥനെ മുറുകെ പ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്നും 5: 48 ല്‍ വിവരിച്ചിട്ടുണ്ട്. 4: 163-164; 16: 43-44; 21: 24; 36: 69-70 വിശദീകരണം നോക്കുക.