( സല്‍സലഃ ) 99 : 6

يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِيُرَوْا أَعْمَالَهُمْ

അന്നേദിനം മനുഷ്യര്‍ ശിഥിലമായ കൂട്ടം കൂട്ടങ്ങളായി പുറപ്പെടുന്നതാണ് -അവരുടെ കര്‍മ്മങ്ങള്‍ അവര്‍ക്ക് കാണിക്കപ്പെടുന്നതിനുവേണ്ടി. 

'സ്വൂര്‍' എന്ന കാഹളത്തില്‍ രണ്ടാമത് ഊതപ്പെട്ടാല്‍ തങ്ങളുടെ ശവക്കുഴിയില്‍ നിന്ന് എഴുന്നേല്‍പ്പിക്കപ്പെട്ട മനുഷ്യര്‍ ഭൂമിയുടെ കേന്ദ്രമായ മക്കയിലേക്ക് തന്നെയാണ് വിചാരണക്കുവേണ്ടി ചിതറിയ കൂട്ടങ്ങളായി എത്തിച്ചേരുക. ദുല്‍ഹജ്ജ് 8 ന് മീനായില്‍ താമസിച്ച ഹാജിമാര്‍ ദുല്‍ഹജ്ജ് 9 ന് പ്രഭാതോദയത്തിന് ശേഷം അറഫയിലെ നിര്‍ത്തത്തിന് വേണ്ടി പോകുന്ന ഹജ്ജിലെ ചടങ്ങുകള്‍ ഈ രംഗത്തെ സൂചിപ്പിക്കുന്നതാണ്. 39: 75; 78: 18 വിശദീകരണം നോക്കുക.