وَتَرَى الْمَلَائِكَةَ حَافِّينَ مِنْ حَوْلِ الْعَرْشِ يُسَبِّحُونَ بِحَمْدِ رَبِّهِمْ ۖ وَقُضِيَ بَيْنَهُمْ بِالْحَقِّ وَقِيلَ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
മലക്കുകളെ തങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം കീര്ത്തനം ചെയ്തു കൊണ്ട് സിംഹാസനത്തിന് ചുറ്റും വലയം ചെയ്യുന്നവരായി നിനക്ക് കാണാം, അവര്ക്കിടയില് സത്യം കൊണ്ട് വിധി കല്പിക്കപ്പെടുകയുമായി, സര്വ്വസ്തു തിയും സര്വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹുവിനാണ് എന്ന് പറയപ്പെ ടുകയുമായി.
വിധിദിവസം ഭൂമിയുടെ കേന്ദ്രമായ കഅ്ബയുടെ മുകളിലാണ് അല്ലാഹുവിന്റെ സിംഹാസനം കൊണ്ടുവന്ന് വെക്കപ്പെടുക. ഇന്ന് മനുഷ്യര് കഅ്ബക്ക് ചുറ്റും വലയം ചെയ്യുന്നതുപോലെ അന്ന് മലക്കുകള് അതിനെ വലയം ചെയ്യുന്നതാണ്. അന്ന് സൃഷ്ടിക ള്ക്കിടയില് സത്യമായ അദ്ദിക്ര് കൊണ്ട് വിധികല്പിക്കുന്നതുമാണ്. വിശ്വാസികള് 1: 1 ല് 'സര്വ്വസ്തുതിയും സര്വ്വലോകങ്ങളുടേയും ഉടമയായ അല്ലാഹുവിനാണ്' എന്ന് പ്രഖ്യാപിക്കുമ്പോള് പരലോകത്ത് വരാന് പോകുന്ന വിധിദിവസത്തെ ഈ സൂക്തത്തിന്റെ ആശയത്തില് നിന്ന് കാണുകയും അന്ന് അദ്ദിക്ര് കൊണ്ടാണല്ലോ വിധി കല്പിക്കുക, അപ്പോള് എന്നെ നീ ഐഹികലോകത്ത് അദ്ദിക്ര് കൊണ്ട് വിധി കല്പിക്കുന്നവനായി ഉറപ്പിച്ചു നിര്ത്തേണമേ എന്ന് ആത്മാവുകൊണ്ട് പ്രാര്ത്ഥിക്കുന്നതുമാണ്. 1: 3-4; 16: 64; 39: 41, 69 വിശദീകരണം നോക്കുക.