( അന്നബഅ് ) 78 : 18

يَوْمَ يُنْفَخُ فِي الصُّورِ فَتَأْتُونَ أَفْوَاجًا

അന്ന് 'സ്വൂര്‍' എന്ന കാഹളത്തില്‍ ഊതപ്പെടും; അപ്പോള്‍ നിങ്ങള്‍ കൂട്ടം കൂട്ട മായി വന്നെത്തുന്നതാണ്. 

ഭൂമിയുടെ കേന്ദ്രമായ മക്ക കേന്ദ്രീകരിച്ചാണ് വിചാരണാസദസ്സ് ഉണ്ടാവുക. നാനാഭാഗങ്ങളില്‍ നിന്നും മനുഷ്യര്‍ ഒറ്റയ്ക്കൊറ്റക്ക് ശവക്കുഴിയില്‍ നിന്ന് എഴുന്നേറ്റ് തിരി ഞ്ഞും മറിഞ്ഞും നോക്കാതെ കൂട്ടം കൂട്ടമായി നാട്ടക്കുറിയിലേക്കെന്നവണ്ണം വിചാരണാ സദസ്സിലേക്ക് കുതിക്കുന്നതാണ്. 18: 42-43; 36: 51-54; 99: 6 വിശദീകരണം നോക്കുക.