بِأَنَّ رَبَّكَ أَوْحَىٰ لَهَا
നിശ്ചയം, നിന്റെ നാഥന് അങ്ങനെ പ്രവര്ത്തിക്കാന് അതിന് ബോധനം നല്കുന്നതുകൊണ്ട്.
ഏത് ഭൂമിയില് എപ്പോള് എവിടെവെച്ച് ആര് എന്ത് പ്രവര്ത്തിച്ചാലും വിധിദിവസം തന്റെ നാഥന്റെ കല്പന പ്രകാരം ഭൂമി അതിന്റെ റിക്കാഡ് സമര്പിക്കുന്നതാണ് എന്നാണ് പറയുന്നത്. മനുഷ്യന്റെ ശരീരം മണ്ണുകൊണ്ട് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതായതിനാല് 41: 19-24 ല് വിവരിച്ച പ്രകാരം അവരവര്ക്കെതിരെ അവരുടെ ശരീരം തന്നെയും സാക്ഷ്യം വഹിക്കുന്നതാണ്. അതുകൊണ്ട് വിശ്വാസികള് ത്രികാലജ്ഞാനമായ അദ്ദിക്റില് നിന്ന് വിധിദിവസം സംഭവിക്കാന് പോകുന്ന കാര്യങ്ങളെല്ലാം മുന്കൂട്ടി മനസ്സിലാക്കിക്കൊണ്ട് ഇവിടെ അദ്ദിക്റിന്റെ വെളിച്ചത്തില് ചരിച്ചുകൊണ്ട് അദ്ദിക്റിനെയും ഭൂമിയെയുമെല്ലാം അവര്ക്ക് അനുകൂലമായി സാക്ഷ്യം വഹിക്കുകയും വാദിക്കുകയും ചെയ്യുന്ന വിധത്തില് ഉപയോഗപ്പെടുത്തുന്നതാണ്. അവര് തന്നെയാണ് അദ്ദിക്റിനെ പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്നവര്. 17: 36; 18: 103-106; 36: 65; 45: 28-31 വിശദീകരണം നോക്കുക.