( യൂനുസ് ) 10 : 88

وَقَالَ مُوسَىٰ رَبَّنَا إِنَّكَ آتَيْتَ فِرْعَوْنَ وَمَلَأَهُ زِينَةً وَأَمْوَالًا فِي الْحَيَاةِ الدُّنْيَا رَبَّنَا لِيُضِلُّوا عَنْ سَبِيلِكَ ۖ رَبَّنَا اطْمِسْ عَلَىٰ أَمْوَالِهِمْ وَاشْدُدْ عَلَىٰ قُلُوبِهِمْ فَلَا يُؤْمِنُوا حَتَّىٰ يَرَوُا الْعَذَابَ الْأَلِيمَ

മൂസാ പ്രാര്‍ത്ഥിക്കുകയും ചെയ്തു: ഞങ്ങളുടെ നാഥാ, നിശ്ചയം നീ ഫിര്‍ഔ നിനും അവന്‍റെ പ്രഭൃതികള്‍ക്കും ഭൗതികജീവിതത്തില്‍ അലങ്കാരവും സമ്പ ത്തും നല്‍കിയിരിക്കുന്നുവല്ലോ; ഞങ്ങളുടെ നാഥാ! അവര്‍ ജനങ്ങളെ നിന്‍റെ മാര്‍ഗത്തെത്തൊട്ട് വ്യതിചലിപ്പിക്കുന്നതിനുവേണ്ടിയാണോ അത് നല്‍കി യിട്ടുള്ളത്? ഞങ്ങളുടെ നാഥാ! അവരുടെ സമ്പത്തെല്ലാം തുടച്ചുകളയുകയും വേദനാജനകമായ ശിക്ഷ കാണുന്നതുവരെ വിശ്വസിക്കാതിരിക്കത്തക്കവി ധം അവരുടെ ഹൃദയങ്ങള്‍ നീ കഠിനമാക്കുകയും ചെയ്യേണമേ!

മൂസായെ ഫിര്‍ഔനിലേക്കും അവന്‍റെ പ്രഭൃതികളിലേക്കും പ്രവാചകനായി നി യോഗിച്ച് കൊണ്ട് 79: 17-19 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അല്ലാഹു പറഞ്ഞു:നീ ഫി ര്‍ഔനിലേക്ക് പോവുക, നിശ്ചയം അവന്‍ ധിക്കാരിയായിരിക്കുന്നു; അവനോട് ചോദി ക്കുക: നീ വിശുദ്ധി കൈകൊള്ളാന്‍ സന്നദ്ധനാണോ? ഞാന്‍ നിന്നെ നിന്‍റെ നാഥനിലേക്ക് മാര്‍ഗദര്‍ശനം ചെയ്യാം, അപ്പോള്‍ നീ അവനെ ഭയപ്പെടുന്നവനാവുക. അങ്ങനെ അല്ലാഹുവില്‍ നിന്നുള്ള ദൃഷ്ടാന്തങ്ങളെല്ലാം കണ്ടശേഷവും ഫിര്‍ഔനും അവന്‍റെ പ്ര മാണിമാരും സത്യമെല്ലാം അറിഞ്ഞ് മൂടിവെക്കുന്ന ധിക്കാരികളും നാശകാരികളുമായി മാറിയപ്പോഴാണ് ഈ സൂക്തത്തില്‍ പറഞ്ഞ പ്രകാരം മൂസായെക്കൊണ്ട് പ്രാര്‍ത്ഥിപ്പി ച്ച് അല്ലാഹു ശിക്ഷ നടപ്പിലാക്കുന്നത്. നാഥന്‍റെ സന്ദേശമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും അക്രമികളും ഭ്രാന്തന്മാരും ധിക്കാരികളും തെമ്മാടികളും നാശകാരികളുമായി മാറുമ്പോഴല്ലാതെ അല്ലാഹു ഒരു നാടിനെയും നശിപ്പിക്കുകയില്ല. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് 9: 73 ല്‍ വിവരിച്ച പ്രകാരം കുഫ് ഫാറുകളോടും കപടവിശ്വാസികളോടും ജിഹാദ് ചെയ്യാനുള്ള ശക്തമായ ആയുധമായ അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്താന്‍ ഒറ്റപ്പെട്ട വിശ്വാസി കല്‍പിക്കപ്പെട്ടിട്ടു ണ്ട്. 2: 61, 74; 9: 80-82; 10: 75 വിശദീകരണം നോക്കുക.