(യൂനുസ്) 10 : 75
ثُمَّ بَعَثْنَا مِنْ بَعْدِهِمْ مُوسَىٰ وَهَارُونَ إِلَىٰ فِرْعَوْنَ وَمَلَئِهِ بِآيَاتِنَا فَاسْتَكْبَرُوا وَكَانُوا قَوْمًا مُجْرِمِينَ

പിന്നെ അവര്‍ക്കെല്ലാം ശേഷം നാം മൂസായെയും ഹാറൂനിനെയും നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔനിലേക്കും അവന്‍റെ പ്രഭൃതികളിലേക്കും നിയോഗിച്ചു, അപ്പോള്‍ അവര്‍ അഹങ്കരിച്ചു, അവര്‍ ഭ്രാന്തന്‍മാരായ ഒരുജനത തന്നെയായിരുന്നു.

എല്ലാ പ്രവാചകന്മാരുടെയും ജനതയില്‍ 1000 ത്തില്‍ 999 പേരും 36: 59-62 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്താതെ പിശാചി നെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരാണ്. പ്രകൃതിക്ക് വിരുദ്ധമായ സ്വവര്‍ഗരതിയില്‍ മുഴുകിയിരുന്ന ലൂത്തിന്‍റെ ഭ്രാന്തന്മാരായ ജനതയെ നശിപ്പി ച്ച കാര്യം 7: 80-83 സൂക്തങ്ങളിലൂടെ വിവരി ച്ച ശേഷം 7: 84 ലൂടെ നാഥന്‍ പറയുന്നു: 'ഭ്രാന്തന്മാരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നീ നോക്കി ക്കാണുക'. 6: 55; 7: 40; 15: 12; 26: 99, 200; 34: 32; 83: 29 തുടങ്ങിയ 52 സൂക്തങ്ങളില്‍ പറഞ്ഞ ഭ്രാന്തന്മാര്‍ തന്നെയാണ് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാ റുകള്‍. 48: 6 ല്‍ പറഞ്ഞ പ്രകാരം കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവരുടെ അനുയായികളായ മുശ്രിക്കുകളെയും ശിക്ഷിക്കു ന്നതിനുവേണ്ടി ലോകത്തെല്ലായിടത്തുമുള്ള വിശ്വാസികളെ ഇജാസിലേക്ക് വേര്‍തിരിക്കുന്നതാണ്. കോപിക്കപ്പെട്ട, ശപിക്കപ്പെട്ട കപടവിശ്വാസികളും മുശ്രിക്കുകളും 29 കള്ളവാദികളെ പിന്‍പറ്റുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിക്കുന്നവരുമായതിനാല്‍ ഈസാ രണ്ടാമത് വന്ന ശേഷം അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ അവര്‍ വധിക്കപ്പെട്ടുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കപ്പെടുന്നതാണ്. 'നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുവീന്‍, എന്നിട്ട് ഭ്രാന്തന്മാരുടെ പരിണിതി എങ്ങനെയായിരുന്നു എന്ന് നോക്കിക്കാണുകയും ചെയ്യുവീന്‍' എന്ന് ഇത്തരം അക്രമികളോട് പറയാന്‍ 27: 69 ലൂടെ വിശ്വാസി കല്‍പിക്കപ്പെട്ടിരിക്കുന്നു. 8: 48-50; 9: 65-66; 10: 17-18 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!