( അന്നംല് ) 27 : 91

إِنَّمَا أُمِرْتُ أَنْ أَعْبُدَ رَبَّ هَٰذِهِ الْبَلْدَةِ الَّذِي حَرَّمَهَا وَلَهُ كُلُّ شَيْءٍ ۖ وَأُمِرْتُ أَنْ أَكُونَ مِنَ الْمُسْلِمِينَ

നിശ്ചയം ഈ നാടിനെ പവിത്രമാക്കിയ നാഥനെമാത്രം സേവിച്ച് ജീവിക്കുന്ന തിനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്, അവനുള്ളതാണ് എല്ലാ ഓരോ വസ്തു വും, ഞാന്‍ അവന് സര്‍വ്വസ്വം സമര്‍പ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടാനും കല്‍പി ക്കപ്പെട്ടിരിക്കുന്നു.

39: 12 ലും ഞാന്‍ സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ചവരില്‍ ഒന്നാമനായിരിക്കണ മെന്ന് കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അജയ്യമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ കാരുണ്യവും സന്മാര്‍ഗവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമാണ് മുസ്ലിംകള്‍ എന്ന് 16: 89 ല്‍ പറഞ്ഞിട്ടുണ്ട്. ആത്മാവിനും പരലോകത്തിനും പ്രാധാന്യം കൊടുക്കാതെ ശരീരത്തിനും ഐഹികലോകത്തിനും പ്രാധാന്യം കൊടുക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് അവകാശപ്പെടുന്നവരാണെങ്കിലും അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. അവരുടെ മരണസമയത്ത് ആത്മാവി നെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെ ന്ന് 7: 37 ല്‍ പറഞ്ഞിട്ടുണ്ട്. 3: 102; 10: 103-104; 29: 67; 106: 3-4 വിശദീകരണം നോക്കുക.